Sorry, you need to enable JavaScript to visit this website.

മാഹി കോൺഗ്രസ് തിരിച്ചു പിടിച്ചു

മാഹി- പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി ഇത്തവണ സി.പി. എമ്മിൽനിന്ന് കോൺഗ്രസ് തിരിച്ചു പിടിച്ചു. മുൻ മാഹി നഗരസഭാ ചെയർമാൻ കൂടിയായ കോ ൺഗ്രസ് സ്ഥാനാർഥി രമേശ് പറമ്പത്ത് 234 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടത് സ്വതന്ത്രൻ എൻ. ഹരിദാസിനെ പരാജയപ്പെടുത്തി.  
വോട്ട് നില: അഡ്വ. വി.പി.എ. റഹ്മാൻ -എൻ.ഡി.എ (3473), രമേശ് പറമ്പത്ത് -കോൺ. ഐ (9533), ജാനകി ടീച്ചർ- ഡി.എം.ഡി.കെ (86) സി.കെ. ഉമ്മർ മാസ്റ്റർ -എസ്.ഡി.പി.ഐ (305), ശരത് എസ്. ഉണ്ണിത്താൻ -സ്വത, (62) എൻ. ഹരിദാസൻ മാസ്റ്റർ (ഇടത് സ്വതന്ത്രൻ) 9299, നോട്ട 217 
കഴിഞ്ഞ തവണ മാഹി മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായ ഡോ. വി. രാമചന്ദ്രൻ ആറ് തവണ എം.എൽ.എയായ പുതുച്ചേരിയിലെ മുൻ ആരോഗ്യ-ആഭ്യന്തര കൂടിയായ ഇ. വത്സരാജിനെ പരാജയപ്പെടുത്തുകയായിരുന്നു. 1990 മുതൽ മാഹിയുടെ ജനപ്രതിനിധിയായ വത്സരാജ് കഴിഞ്ഞ തവണ പരാജയം രുചിച്ചതോടെയാണ് ഇത്തവണ രമേശ് പറമ്പത്തിനെ രംഗത്തിറക്കിയത്. 

 

Latest News