Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

സൗദി ഇൻഷുറൻസ് കമ്പനികളായ അമാനയും ഇനായയും ലയിക്കുന്നു

റിയാദ്- സൗദിയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനികളായ അമാനയും ഇനായയും ലയിക്കുന്നു. അമാന കോഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനിയും ഇനായ കോഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനിയും ഇതുസംബന്ധമായ കരാറിൽ ഒപ്പുവെച്ചു. ലയനത്തിന്റെ ഭാഗമായി ഇനായയുടെ ആസ്തിയും ബാധ്യതകളും അമാന ഏറ്റെടുക്കും. സംയുക്ത സംരംഭത്തിൽ ഇനായ ഓഹരി ഉടമകൾക്ക് 55 ശതമാനം ഉടമസ്ഥതയുണ്ടാകും. നിലവിൽ അമാന ഓഹരി ഉടമകളുടെ അവകാശം 45 ശതമാനമായിരിക്കും. ഇൻഷുറൻസ് മേഖലയിലെ പുതിയ മുന്നേറ്റങ്ങൾക്ക് ലയനം സഹായകമാകുമെന്നാണ് വിലയിരുത്തൽ. ഈ രംഗത്തെ കനത്ത മത്സരത്തെ അതിജീവിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം. 

 

Tags

Latest News