ബംഗാളില്‍ ബി.ജെ.പിക്ക് രണ്ട് ശതമാനം വോട്ട് കുറഞ്ഞു; നന്ദിഗ്രാമില്‍ കൃത്രിമമെന്ന് തൃണമൂല്‍

കൊല്‍ക്കത്ത- പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ വോട്ട് രണ്ട് ശതമാനം കുറഞ്ഞു. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ നേടിയ വോട്ട് ശതമാനവുമായി താരതമ്യം ചെയ്യുമ്പോഴാണിത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് അഞ്ച് ശതമാനം വര്‍ധിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് വ്യക്തമാക്കുന്നു.
അതിനിടെ, മുഖ്യമന്ത്രി മമതാ ബാനര്‍ജി തോറ്റ നന്ദിഗ്രാം മണ്ഡലത്തില്‍ വീണ്ടും വോട്ടെണ്ണണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വോട്ടെണ്ണലില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ ആരോപണം.

 

Latest News