കണ്ണൂർ- കേരളം ഇടതുമുന്നണി നേടിയ വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല ഇത്. ആഘോഷത്തിന് തയ്യാറെടുത്തവർ അടക്കം അതിൽനിന്ന് മാറി നിൽക്കുന്നുണ്ട്. കോവിഡ് വ്യാപനം വലിയ തോതിൽ നടക്കുന്നതിനാൽ അതിന് എതിരെയുള്ള എല്ലാം മറന്ന പോരാട്ടം തുടരാനുള്ള ഘട്ടമാണിത്. ഇന്ന് 31950 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,12635 പേരിൽ പരിശോധന നടത്തി. 49 പേരാണ് മരിച്ചത്. 339441 പേർ നിലവിൽ ചികിത്സയിലുണ്ട്. ഒരാഴ്ച മുമ്പ് ഇത് 19857 പേരാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. ഒരാഴ്ച കൊണ്ട് മൂന്നിരട്ടിയോളമായി.
ഐതിഹാസിക വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് മാധ്യമപ്രവർത്തകർക്ക് ലഡു വിതരണം ചെയ്താണ് മുഖ്യമന്ത്രി പത്രസമ്മേളനം തുടങ്ങിയത്.






