Sorry, you need to enable JavaScript to visit this website.

നേടിയത് ഐതിഹാസിക വിജയം; ആർ.എസ്.എസും വെൽഫെയർ പാർട്ടിയും വോട്ട് മറിച്ചു-കെ.ടി ജലീൽ

തവനൂർ- ഐതിഹാസിക വിജയമാണ് താൻ നേടിയതെന്ന് കെ.ടി ജലീൽ. ലീഗിന്റെ പൊന്നാപുരം കോട്ടകളിൽ വരെ അവരുടെ ലീഡ് താഴ്ത്തിക്കൊണ്ടുവരാൻ സാധിച്ചുവെന്നും മലപ്പുറത്തിന്റെ രാഷ്ട്രീയ പ്രഭാതം ഇനി ഏത് ദിശയിലേക്കാണ് ഉദിക്കുക എന്നത് ഇനിയുള്ള നാളുകളിൽ തെളിയാൻ പോകുകയാണെന്നും ജലീൽ പറഞ്ഞു. ആവനാഴിയിലെ അവസാനത്തെ അസ്ത്രവും തനിക്കെതിരെ ലീഗും ഐക്യമുന്നണിയും പ്രയോഗിച്ചുവെന്നും ജലീൽ പറഞ്ഞു. ആർ.എസ്.എസും വെൽഫെയർ പാർട്ടിയും തനിക്കെതിരെ വോട്ടുമറിച്ചുവെന്നും ജലീൽ പറഞ്ഞു.
 

Latest News