ജയിപ്പിക്കാന്‍ കഴിയാത്ത നേതാവ്, ചെന്നിത്തല ഇനി എന്തു ചെയ്യും

കോഴിക്കോട്- നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത ആഘാതത്തില്‍ യു.ഡി.എഫിലും കോണ്‍ഗ്രസിലും എന്തു സംഭവിക്കുമെന്നാണ് ഇനി അറിയാനുള്ളത്. വിഴുപ്പലക്കലും സ്ഥാനചലനങ്ങളുമാണ് രീഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസില്‍ പല മുന്‍നിര നേതാക്കളും മറുപടി പറയേണ്ടിവരും.അവര്‍ മാറേണ്ടി വരും.   പരാജയത്തിന്റെ പാപഭാരം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വരിക
പ്രതിപക്ഷ നേതാവെന്ന നിലയില്‍  രമേശ് ചെന്നിത്തലക്കായിരിക്കും. ഉപതെരഞ്ഞെടുപ്പുകളിലേയും തദ്ദേശ തെരഞ്ഞെടുപ്പിലേയും തോല്‍വിയില്‍ ചെന്നിത്തലയുടെ നേതൃസ്ഥാനം ചോദ്യം ചെയ്യപ്പെട്ടതാണ്.
സര്‍ക്കാരിനെ പല തവണ വെള്ളം കുടിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയേയും മുന്നണിയേയും തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനുള്ള കരുത്ത് അദ്ദേഹത്തിനില്ലെന്നതാണ് ചെന്നിത്തലക്കെതിരായ വിമര്‍ശം.
ഭരണം കിട്ടാതെ പാര്‍ട്ടിക്ക് നിലനില്‍പ്പില്ലെന്ന ഘട്ടത്തില്‍ ചെന്നിത്തലയുടെ ഈ പോരായ്മ മനസ്സിലാക്കിയാണ് ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നിലേക്ക് എത്തിച്ചത്. എന്നാല്‍ പിണറായി വിജയന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉണ്ടാക്കിയെടുത്ത ജനകീയതയെ മറിക്കടക്കാന്‍ പഴയ പ്രതാപം കൊണ്ട് ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല.
അര നൂറ്റാണ്ടുകാലും പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിക്ക് സ്വന്തം മണ്ഡലത്തില്‍ പോലും ജനകീയത നഷ്ടമായി.
മുല്ലപ്പള്ളി രാമചന്ദ്രന്റെ കെ.പി.സി.സി. അധ്യക്ഷ പദവിയും തെറിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തോടെ സുധാകരന് ഈ പദവിയിലേക്കുള്ള വഴി എളുപ്പമായിരിക്കയാണ്.


മൂന്നിരട്ടിയാക്കിയ വാറ്റ് എപ്പോള്‍ കുറയ്ക്കും; സൗദി ധനമന്ത്രിയുടെ മറുപടി

 

Latest News