മിന്നൽ പിണറായി ഷാഫി പറമ്പിൽ

പാലക്കാട്- തൊട്ടുകൂട്ടാൻ ഒരു സീറ്റു പോലുമില്ലാതെ കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ സാന്നിധ്യം ഇല്ലാതാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് വിജയിച്ച ബി.ജെ.പിയെ ഇടതുമുന്നണിയുടെ വി. ശിവൻ കുട്ടി തറപ്പറ്റിച്ചു. തുടക്കം മുതൽ ഒടുക്കം വരെ മുന്നിൽനിന്ന പാലക്കാട്ട് മെട്രോമാൻ ഇ.ശ്രീധരൻ തോറ്റു. കോൺഗ്രസിലെ ഷാഫി പറമ്പിലിനോടാണ് ഇ. ശ്രീധരൻ അടിയറവ് പറഞ്ഞത്. പാലക്കാട് മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ അവസാനം വരെ ഷാഫി പറമ്പിലായിരുന്നു പിന്നിൽ. നഗരസഭയും പിന്നിട്ട് വോട്ടെണ്ണൽ ഗ്രാമ പ്രദേശങ്ങളിലേക്ക് നീങ്ങിയതോടെ ഇ.ശ്രീധരൻ തോറ്റു. 3867 വോട്ടിനാണ് ഷാഫി വിജയിച്ചത്. കണ്ണാടി പഞ്ചായത്തിലെ ലീഡാണ് ഷാഫിയെ വിജയത്തിലേക്ക് എത്തിച്ചത്. 
 

Latest News