അസമില്‍ ബി.ജെ.പി തന്നെ; ജനങ്ങള്‍ അനുഗ്രഹിച്ചെന്ന് മുഖ്യമന്ത്രി

ഗുവാഹത്തി- അസമിലെ വോട്ടെണ്ണലില്‍ തുടക്കത്തില്‍ എതിരാളികളുമായി ഒപ്പത്തിനൊപ്പമായിരുന്ന ബി.ജെ.പി മുന്നിലെത്തി. സഖ്യകക്ഷികളോടൊപ്പം അസമില്‍ അധികാരം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. 119 സീറ്റുകളില്‍ 77 എണ്ണത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുളള എന്‍.ഡി.എ മുന്നിട്ടുനില്‍ക്കുന്നു.
ജനങ്ങള്‍ ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. എ.ജി.പിയുമായും യു.പി.പി.എല്ലുമായും ചേര്‍ന്ന് വീണ്ടും അധികാരത്തിലെത്തും- മുഖ്യമന്ത്രി സോനോവാള്‍ പറഞ്ഞു.


കേരളത്തില്‍ ആദ്യമായി ഒരു മസ്ജിദ് കോവിഡ് ചികിത്സാ കേന്ദ്രമായി

 

Latest News