ഇത് പിണറായിയുടെ വിജയം 

തലശ്ശേരി- പിണറായി തംരഗം ആഞ്ഞു വീശുകയണ് കേരളത്തില്‍. ഒരു കാലത്ത് ഇന്ത്യയിലെ കമ്യണിസ്റ്റ് പര്‍ട്ടിയുടെ ശക്തിദുര്‍ഗമായിരുന്ന ബംഗാളില്‍ പൂജ്യത്തിലേക്ക് അടുത്തപ്പോഴും ത്രിപുരയില്‍ പാര്‍ട്ടി ഇല്ലാതായപ്പോഴും കേരളമെന്ന കോട്ട കാത്തു നിന്നത് പിണാറിയ വിജയനെന്ന പ്രോളിറ്റേറിയന്‍ നേതാവാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കളില്‍ ഏറ്റവും തലയെടുപ്പുള്ള ആളായി ധര്‍മടം എം.എല്‍.എ. ഭരണതുര്‍ച്ചയെന്നത് കേരള ചരിത്രത്തിലാദ്യമാണ്. ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് നായകന്‍ ഇ.എം.എസിനും ജനപ്രിയ സാരഥി ഇ.കെ നായനാര്‍ക്കും കൈവരിക്കാനാവാത്ത നേട്ടമാണിത്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന നാട്ടില്‍ നിന്നെത്തിയ പിണറായി വിജയന്‍ സൃഷ്ടിച്ചത് റെക്കോര്‍ഡാണ്. കേരളത്തിലെ കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിച്ച് തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായെത്തുന്നത് ജനാഭിലാഷത്തിന്റെ സാക്ഷാത്കാരമാണ്. രണ്ട് മഹാപ്രളയങ്ങള്‍, നിപ്പ, കോവിഡ് മഹാമാരികള്‍ എന്നിവയെ നേരിട്ട കേരളത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ കൊച്ചു കുട്ടികളുടെ പോലും ഹീറോ ആയി മാറിയിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസവും തര്‍ക്കിച്ചു കൊണ്ടിരുന്ന കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട തിരിച്ചടി കൂടിയാണിത്. കേരളത്തില്‍ പ്രചാരണം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ കേന്ദ്ര ആഭ്യന്തര  മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചില പരാമര്‍ശങ്ങളായിരുന്നു പ്രധാനം. അതിന് മുഖ്യമന്ത്രി പിണറായി നല്‍കിയ മറുപടിയില്‍ വ്യാജ റ്റേുമുട്ടലുകളും ജസ്റ്റിസിന്റെ ദുരൂഹ മരണവുമെല്ലാം പരാമര്‍ശിച്ചു. അത് പോലെ തീവ്രതയേറിയ ഒരു വര്‍ത്തമാനം ഈ തെരഞ്ഞെടുപ്പു കാലത്ത് മലയാളികള്‍ വേറെ കേട്ടിട്ടില്ല. അത് പോലെ ഉശിരോടെ സംസാരിക്കാന്‍ കോണ്‍ഗ്രസില്‍ ആരുമുണ്ടായിരുന്നില്ല. പൗരത്വ പ്രക്ഷോഭ വേളയിലും കോണ്‍ഗ്രസിന്റെ നിസ്സഹായ അവസ്ഥ കേരളം കണ്ടതാണ്. എന്നാല്‍ ലീഗിനെ അനുകൂലിക്കുന്ന സുന്നി വിഭാഗങ്ങള്‍ പോലും ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാടിനെ അംഗീകരിക്കുകയാണ് ചെയ്തത്. കര്‍മ ശേഷിയും നിലപാടുകളിലെ ധീരതയുമാണ് പിണറായിയെ ഭരണതുടര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലഭ്യമായ അവസരങ്ങളൊന്നും ഭരണകക്ഷിയ്‌ക്കെതിരെ പ്രയോഗിക്കാതെ മൗനിബാബകളായി നില കൊണ്ട പ്രതിപക്ഷത്തിന്റെ ചുളുവില്‍ അധികാരത്തിലേറാമെന്ന സ്വ്പനത്തിനുള്ള  തിരിച്ചടിയും. 
 

Latest News