അഗസ്തി മൊട്ടയടിക്കരുത്- എം.എം മണിയുടെ അഭ്യര്‍ഥന

ഇടുക്കി- വമ്പന്‍ ഭൂരിപക്ഷം നല്‍കി വിജയത്തിലേക്ക് നയിക്കുന്ന വോട്ടര്‍മാരോട് നന്ദി പറഞ്ഞ് എം.എം മണി. എല്ലാവര്‍ക്കും നന്ദി എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം എതിര്‍ സ്ഥാനാര്‍ത്ഥിയായ ഇ.എം. അഗസ്തിയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും മണി കുറിച്ചു. എന്നാല്‍ ടെലിവിഷന്‍ ചാനലില്‍ പന്തയം വച്ചതുപോലെ മൊട്ടയടിക്കരുതെന്നും മണിയാശാന്‍ അഗസ്തിയോട് അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

'എല്ലാവര്‍ക്കും നന്ദി.

എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തില്‍ നമുക്ക് ഒന്നിച്ചു മുന്നേറാം'.

 

Latest News