കണ്ണൂര്‍- സംസ്ഥാനത്ത് എല്‍.ഡി.എഫ് തരംഗത്തിന് കരുത്തേകി കണ്ണൂര്‍ ജില്ലയും. ആകെയുള്ള 11 മണ്ഡലങ്ങളില്‍ 9 എണ്ണവും നേടിയാവും എല്‍.ഡി.എഫ് വിജയം ആഘോഷിക്കുക. വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ തെളിയുന്ന ചിത്രം ഇതാണ്.
പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, തളിപ്പറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍, തലശ്ശേരി, അഴീക്കോട്, കണ്ണൂര്‍, മണ്ഡലങ്ങളിലാണ് ഇടതു മുന്നണി വിജയത്തിലെത്തുന്നത്.
അഞ്ച് മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ യു.ഡി.എഫിന് ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങള്‍ കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വരും. ഈ വിജയങ്ങളാകട്ടെ വളരെ ചെറിയ ഭൂരിപക്ഷത്തിലുമാണ്. നിലവിലെ കണക്കുകളനുസരിച്ച് പയ്യന്നൂരില്‍ മത്സരിച്ച ഇടതു സ്ഥാനാര്‍ഥി ടി.ഐ. മധുസൂ തനനാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം. അവസാന ഫലം വരുമ്പോള്‍ ഇത് 30,000 കടക്കുമെന്നാണ് സൂചന. ഇത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായി മാറാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് അവസാന വിവരം ലഭിക്കുമ്പോള്‍ 15,000 ലധികം ഭൂരിപക്ഷമുണ്ട്. ഏറ്റവും ശക്തമായ മത്സരം നടന്ന അഴീക്കോട് മൂന്നാം റൗണ്ടുമുതല്‍ തന്നെ സി.പി.എമ്മിലെ കെ.വി.സുമേഷ് ആധിപത്യം നേടിയിരുന്നു.