ബാലുശ്ശേരി- മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിനിമ നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് പരാജയം. ആദ്യ ഘട്ടത്തില്‍ മുന്നില്‍ നിന്നെങ്കിലും പിന്നീട് പിന്നോട്ട് പോകുകയായിരുന്നു. ഇടതുസ്ഥാനാര്‍ഥിയും യുവ സി.പി.എം നേതാവുമായ സചിന്‍ദേവിനാണ് വിജയം.
വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. എങ്കിലും ഇനി മാറ്റത്തിന് സാധ്യതയില്ല. വോട്ടെടുപ്പിന് ശേഷം സിനിമ ഷൂട്ടിംഗിന് നേപ്പാളിലേക്ക് പോയ ധര്‍മജന് വോട്ടെണ്ണല്‍ സമയത്ത് നാട്ടിലെത്താനായിട്ടില്ല.