എം.എം മണിയുടെ വിജയം സമ്മതിച്ച് അഗസ്തി, തല മൊട്ടയടിക്കും

ഇടുക്കി- ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയുടെ വിജയം സമ്മതിച്ച് എതിര്‍സ്ഥാനാര്‍ഥി ഇ.എം. അഗസ്തി. താന്‍ തല മൊട്ടയടിക്കുമെന്ന് അഗസ്തി ഫെയ്‌സ് ബുക്കില്‍ പ്രഖ്യാപിച്ചു.
എം.എം. മണി ഇരുപതിനായിരത്തിലേറെ വോട്ടിനാണ് ലീഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ ഏറ്റവുമാദ്യം വിജയമുറപ്പിച്ച സ്ഥാനാര്‍ഥികളിലൊരാളാണ് മണി.

ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം മണി നേടിയാല്‍ തല മൊട്ടയടിക്കുമെന്ന് അഗസ്തി പ്രഖ്യാപിച്ചിരുന്നു.

 

 

Latest News