രണ്ടിടത്തും കെ. സുരേന്ദ്രന്‍ പിന്നില്‍ 

കാസര്‍കോട്- രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിച്ചത്. കാസര്‍കോട്ടെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലും. രണ്ടിടത്തും പെട്ടെന്ന് പറന്നെത്താന്‍ ഹെലികോപ്ടറിലായിരുന്നു സഞ്ചാരം. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അഷ്‌റഫ് ആയിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലായി. കോന്നിയില്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തുമാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 62 വോട്ടുകള്‍ക്ക് സുരേന്ദ്രന് നഷ്ടപ്പെട്ട സീറ്റാണ് മഞ്ചേശ്വരം. 
 

Latest News