Sorry, you need to enable JavaScript to visit this website.

പത്ത് ജില്ലകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം,  വയനാട്ടിലും മലപ്പുറത്തും എറണാകുളത്തും യുഡിഎഫ്

തിരുവനന്തപുരം- വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഇടതുപക്ഷത്തിന് കൃത്യമായ മുന്‍തൂക്കം. പത്ത് ജില്ലകളില്‍ ഇടതുപക്ഷം ലീഡ് ചെയ്യുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും കണ്ണൂരിലും ഇടതുപക്ഷം വളരെ മുന്നിലാണ്. തലസ്ഥാന നഗരിയിലെ നേമത്ത് കടുത്ത പോരാട്ടമാണ് നടക്കുന്നത്. കണ്ണൂരില്‍ ഇരിക്കൂര്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് 89 സീറ്റില്‍ ഇടതുപക്ഷം ലീഡ് ചെയ്യുകയാണ്. യുഡിഎഫ് 48 ഇടത്തും ലീഡ് ചെയ്യുന്നു. ബി.ജെ.പി ഏറെ പ്രതീക്ഷ വെച്ച കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്റെ ലീഡ് അയ്യായിരം കടന്നു. 
 

Latest News