ആന്റണി രാജു, കെ.ജെ. മാക്‌സി, വീണ ജോര്‍ജ് മുന്നില്‍

തിരുവനന്തപുരം- നഗര മണ്ഡലത്തില്‍ വി.എസ് ശിവകുമാറിനെ പിന്തള്ളി ആന്റണി രാജു മുന്നേറുന്നു. ബി.ജെ.പിയുടെ ജി കൃഷ്ണകുമാറിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല.
കായംകുളത്ത് പ്രതിഭാ ഹരി മുന്നില്‍. ആറന്മുളയില്‍ വീണ ജോര്‍ജ്, കോന്നിയില്‍ ജനീഷ് കുമാര്‍ മുന്നില്‍. മഞ്ചേശ്വരത്ത് എ.കെ.എം അശ്‌റഫിന് മൂവായിരത്തില്‍ പരം വോട്ടിന്റെ ലീഡ്. രണ്ടാമത് കെ. സുരേന്ദ്രന്‍. വര്‍ക്കലയില്‍ വി ജോയി, ചിറയിന്‍കീഴില്‍ വി. ശശി, ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, ആറ്റിങ്ങലില്‍ ഒ.എസ്് അംബിക മുന്നില്‍. കൊച്ചിയില്‍ കെ.ജെ മാക്‌സിക്ക് 5980 വോട്ടിന്റെ ലീഡ്.

 

 

Latest News