പാലായുടെ മാണിക്യം ഇനി കാപ്പനോ... വലിയ മുന്നേറ്റം, എം.എം. മണിയും വലിയ ലീഡിലേക്ക്

ഇടുക്കി- വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ ഉടുമ്പന്‍ചോലില്‍ മന്ത്രി എം.എം. മണിയുടെ ലീഡ് പതിനായിരത്തിലേക്ക് അടുക്കുന്നു. മണിയുടെ വിജയം ഉറപ്പാണെന്നാണ് സൂചന.പാലായില്‍ മാണി സി കാപ്പന്‍ 5000 വോട്ടിന്റെ ലീഡുണ്ട്. എല്‍.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ മാണി സി കാപ്പന് മുന്നേറ്റമുണ്ട്.
തൃശൂരില്‍ സുരേഷ് ഗോപി പിന്നിലേക്ക് പോയി. നേമത്ത് കുമ്മനം ലീഡ് നിലനിര്‍ത്തുന്നു. വടകരയില്‍ കെ.കെ. രമ മുന്നിലാണ്.
ഇടതുമുന്നണി 90 മണ്ഡലങ്ങളില്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നു.

 

Latest News