ചെന്നൈ- പതിറ്റാണ്ടു കാലം അധികാരത്തിനു പുറത്തിരുന്ന ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ) തമിഴ്‌നാട്ടില്‍ ആദ്യ ഫലസൂചനകളില്‍ മുന്നില്‍. ഡി.എം.കെ സഖ്യം 112 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഭരണകക്ഷിയായ അണ്ണാ ഡിഎംകെ-ബിജെപി സഖ്യം 85 സീറ്റിലും. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും അവരുടെ മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. വിദ്യാഭ്യാസ മന്ത്രി സെങ്കോട്ടയ്യന്‍, മന്ത്രി എസ്.പി വേലുമണി, ബിജെപി നേതാവ് നയ്‌നാല്‍ നാഗേന്ദ്രന്‍ എന്നിവരും ലീഡ് ചെയ്യുന്നു.