കോട്ടയം- പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് ആദ്യഘട്ടത്തില്‍ പിന്നിലാണ്. സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് മുന്നില്‍.
മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള ഈരാറ്റുപേട്ട നഗരസഭ എണ്ണിയപ്പോഴാണ് ജോര്‍ജ് പിന്നില്‍. മൂന്നാം ഘട്ട വോട്ടെണ്ണലില്‍ താന്‍ മുന്നിലെത്തുമെന്നാണ് ജോര്‍ജിന്റെ പ്രവചനം.
പാലായില്‍ മാണി സി. കാപ്പന്‍ ലീഡ് നിലയില്‍ പലപ്പോഴും മുന്നിലെത്തി. ഇപ്പോള്‍ 1230 വോട്ടുകള്‍ക്ക് മുന്നില്‍. തൃപ്പൂണിത്തുറയില്‍ കെ. ബാബു ലീഡ് 530 ആയി ഉയര്‍ത്തി.
കുണ്ടറയില്‍ പി.സി വിഷ്ണുനാഥ് മുന്നില്‍. വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത് ലീഡ് ചെയ്യുന്നു. ബേപ്പൂരില്‍ പി.എ മുഹമ്മദ് റിയാസ് മുന്നില്‍. കോന്നിയില്‍ കെ. സുരേന്ദ്രന്‍ പിന്നിലാണ്. റോബിന്‍ പീറ്ററാണ് ഇവിടെ ലീഡ് ചെയ്യുന്നത്. റാന്നിയിലും യു.ഡി.എഫ് മുന്നിലാണ്.