ബംഗാളില്‍ ബി.ജെ.പിയും തൃണമൂലും ഒപ്പത്തിനൊപ്പം

കൊല്‍ക്കത്ത- പശ്ചിമബംഗാളില്‍ ആദ്യഫല സൂചനകള്‍ അറിവായപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം.
രാവിലെ എട്ടരക്ക് ലഭിച്ച സൂചനകളില്‍ ബി.ജെ.പി 32 സീറ്റുകളിലും തൃണമൂല്‍ 25 സീറ്റുകളിലുമാണ് മുന്നേറുന്നത്.
രാജ്യം തന്നെ ഉറ്റുനോക്കുന്നതാണ് ബംഗാളിലെ വോട്ടെണ്ണല്‍. മമതാ ബാനര്‍ജി അധികാരം നിലനിര്‍ത്തുമോ ബി.ജെ.പി ഭരണം പിടിക്കുമോ എന്നാണ് ഇന്ന് അറിയാനുള്ളത്.
ഒരു മാസമെടുത്ത് എട്ട് റൗണ്ട് വോട്ടെടുപ്പ് നടത്തിയ ബംഗാളില്‍ ബി.ജെ.പി എല്ലാ പ്രമുഖരേയും പ്രചാരണത്തിന് ഇറക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത തന്നെയാണ് ഉറച്ച വിശ്വാസത്തോടെ പാര്‍ട്ടിയുടെ പ്രചാരണം നയിച്ചത്.


കേരളത്തില്‍ ആദ്യമായി ഒരു മസ്ജിദ് കോവിഡ് ചികിത്സാ കേന്ദ്രമായി

ന്യൂമാഹിയിലെ കുടുംബത്തില്‍ ഒരു സ്ത്രീ കൂടി കോവിഡ് ബാധിച്ച് മരിച്ചു; പത്തുദിവസത്തിനിടെ നാലു മരണം

 

Latest News