പയ്യന്നൂര്‍- റിയാദില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന പയ്യന്നൂര്‍ വെള്ളൂര്‍ പാലത്തറ സ്വദേശി എന്‍ജിനീയര്‍ കോളേത്ത് മുത്തലിബ് (80) നിര്യാതനായി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ കണ്ണൂര്‍ ജില്ലയിലെ ആദ്യകാല അംഗങ്ങളില്‍ ഒരാളായ ഇദ്ദേഹം പ്രവാസ ജീവിതത്തിലും നാട്ടിലും സാമൂഹിക, സേവന രംഗങ്ങളില്‍ ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ചിരുന്നു.
എക്‌സിക്യുട്ടീവ് എഞ്ചിനീയറായി റിയാദില്‍ ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച ഇദ്ദേഹം അല്‍പകാലമായി നാട്ടില്‍ വിശ്രമത്തിലായിരുന്നു.
മുട്ടം തഅലീമുല്‍ ഇസ്ലാം ട്രസ്റ്റ്, പയ്യന്നൂര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റ്, തളിപ്പറമ്പ് ഇഹ്‌സാന്‍ ട്രസ്റ്റ് എന്നിവയില്‍ അംഗമായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഭാര്യ സുഹറ മരണമടഞ്ഞത്. എട്ടു മാസം മുമ്പ് മകള്‍ സെഫീറയുടെ ഭര്‍ത്താവ് അഫ്‌സലും മരിച്ചിരുന്നു.
മുഹമ്മദ് ഷഫീഖ് (ജമാഅത്തെ ഇസ്ലാമി പാലത്തറ ഹല്‍ഖ നാസിം) ഷമീര്‍, എഞ്ചിനീയര്‍ റിയാസ് (സോളിഡാരിറ്റി മുന്‍ ജില്ലാ സെക്രട്ടറി) മുഷ്താഖ്. സെഫീറ എന്നിവരാണ് മക്കള്‍. പി.ടി.പി.സാജിദ (ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റ്) ഷെറിന്‍, ജാസ്മിന്‍, പരേതനായ അഫ്‌സല്‍ എന്നിവര്‍ ജാമാതാക്കളാണ്.






