തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമോ?. മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങിനെ

തിരുവനന്തപുരം- നാളെ വോട്ടെണ്ണൽ കഴിഞ്ഞ ശേഷം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കം തുടങ്ങാൻ പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരിലെ ഭാവനാ സമ്പന്നരാണ് അത്തരം വാർത്തകൾ നൽകുന്നത്. സാധാരണ ഗതിയിൽ സത്യപ്രതിജ്ഞക്ക് ചില രീതികളുണ്ട്. അതനുസരിച്ച് മാത്രമേ മുന്നോട്ടുപോകാനാകൂ. ഭാവനകൾക്ക് അനുസരിച്ച് വാർത്തകൾ നെയ്യുന്നവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച സത്യപ്രതിജ്ഞക്ക് ആവശ്യമായ ഒരുക്കം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചുവെന്ന് ഇന്ന് ഇന്ത്യൻ എക്‌സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് പതിവു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി തള്ളിയത്.
 

Latest News