Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏതാനും ആഴ്ച രാജ്യം അടച്ചിട്ടാല്‍ ഇന്ത്യ സാധാരണ  നിലയിലാകും- വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്

വാഷിംഗ്ടണ്‍- ഒരു രാജ്യവും സ്വയം പൂട്ടിയിടാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഏതാനും ആഴ്ചകള്‍ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് ഡോ.അന്തോണി ഫൗചി. 'വളരെ ബുദ്ധിമുട്ടുള്ളതും നിരാശജനകവുമായ ഈ അവസ്ഥയില്‍ നിര്‍ണായകമായ ചില ഇടത്തരംദീര്‍ഘ നടപടികള്‍ കൈക്കൊള്ളുന്നത് ഒരു പുതിയ ജാലകം തുറക്കും' ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവായ ഫൗചി പറഞ്ഞു.
ഇന്ത്യയിലെ സ്ഥിതിയെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം അതൊരു രാഷ്ട്രീയ പ്രശ്‌നമായിത്തീരും. താന്‍ ഒരു രാഷ്ട്രീയ വ്യക്തി അല്ല. പൊതുജനാരോഗ്യ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ സിഎന്‍എന്നില്‍ ഒരു ക്ലിപ്പ് കണ്ടു. വളരെ നിരാശാജനകമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്ന് തോന്നുന്നു. ഇതുപോലെ ഒരു സാഹചര്യമുണ്ടാകുമ്പോള്‍ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒരുകൂട്ടം പ്രതിസന്ധിയെ ഇന്ത്യ ഒന്നിച്ച് നേരിടാന്‍ തയ്യാറാകുമോ എന്നറിയില്ല. തെരുവില്‍ അമ്മമാരും പിതാക്കന്‍മാരും സഹോദരങ്ങളും ഓക്‌സിജന് വേണ്ടി അലയുന്നത് നാം കണ്ടു. കേന്ദ്രതലത്തില്‍ ഒരു ആസൂത്രണവും സംഘാടനവും ഇല്ലെന്ന് അവര്‍ കരുതിപ്പോവും' ഫൗചി പറഞ്ഞു. ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍ ആദ്യം ചെയ്യുക എന്നതാണ് ഇപ്പോള്‍ വേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ചെയ്യാന്‍ കഴിയുന്ന കാര്യം എന്താണെന്ന് പിന്നീട് നോക്കണം. ഇത് നീണ്ടുനില്‍ക്കുന്നത് തടയാന്‍ ചെയ്യാനാകുന്ന കാര്യങ്ങള്‍ അത് വ്യത്യസ്ത ഘട്ടങ്ങളിലായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആളുകളെ പരിപാലിക്കുന്നതിന് മുന്‍ഗണന നല്‍കണം. ഓക്‌സിജന്‍ എങ്ങനെ ലഭ്യമാക്കാമെന്ന് ഒരു പദ്ധതി തയ്യാറാക്കാന്‍ നിങ്ങള്‍ എന്തെങ്കിലും കമ്മീഷനോ ഗ്രൂപ്പോ രൂപീകരിക്കേണ്ടതുണ്ട്. എങ്ങനെ ഓക്‌സിജന്‍ ലഭിക്കും, എങ്ങനെ മരുന്നുകള്‍ ലഭിക്കുമെന്ന് അന്വേഷിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ മറ്റു രാജ്യങ്ങളെ സമീപിക്കാമെന്നും ഫൗചി പറഞ്ഞു.
യുഎസ് മെഡിക്കല്‍ സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യക്കുള്ള അടിയന്തര പ്രശ്‌നം പരിഹരിക്കാന്‍ മറ്റു രാജ്യങ്ങളും ശ്രമിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Latest News