ഭരണത്തുടര്‍ച്ച ഉറപ്പ്, തിങ്കളാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് ഒരുക്കാൻ പിണറായിയുടെ നിർദ്ദേശം

തിരുവനന്തപുരം- കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകുമെന്ന എക്‌സിറ്റ് പോളുകളുടെയും പാർട്ടിയുടെ ആഭ്യന്തര കണക്കുകളുടെയും പശ്ചാതലത്തിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിനോടാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കോവിഡ് ബാധ രൂക്ഷമായ സഹചര്യത്തിൽ കാവൽ മന്ത്രിസഭക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്തതിനാലാണ് ഒരു ദിവസത്തിനുള്ളിൽ തന്നെ അധികാരമേൽക്കാനുള്ള ഒരുക്കം മുഖ്യമന്ത്രി നടത്തുന്നത്. രാജ്ഭവനിൽ ലളിതമായ ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്. 2016-ൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചക്ക് ശേഷമം മെയ് 19നായിരുന്നു പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
 

Latest News