Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം; ഇന്ത്യയിൽനിന്നുള്ളവർക്ക് അമേരിക്കയുടെ വിലക്ക്

വാഷിംഗ്ടൺ- കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യയിൽനിന്നുള്ളവർക്ക് അമേരിക്കയും പ്രവേശന വിലക്ക് ഏർപ്പെടുത്തി. മെയ് നാലു മുതലാണ് വിലക്ക് നിലവിൽ വരിക. ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടുന്നതും ഒന്നിലധികം വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നതുമാണ് വിലക്കിന് കാരണം. അമേരിക്കൻ പൗരൻമാർക്കും യു.എസിലെ സ്ഥിര താമസക്കാർക്കും വിലക്ക് ബാധകമല്ല. ആരോഗ്യപ്രവർത്തകരെയും വിലക്കിൽനിന്ന് ഒഴിവാക്കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക സ്വന്തം പൗരൻമാരോട് ആവശ്യപ്പെട്ടു. ആരെങ്കിലും ഇന്ത്യയിലുണ്ടെങ്കിൽ ഉടൻ തിരികെ വരാനും ആവശ്യപ്പെട്ടു. ഇന്ത്യക്ക് പുറമെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, യു.കെ, അയർലണ്ട്, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾക്കും അമേരിക്ക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
 

Latest News