കോവിഡ് ചൂഷണം; 12 കി.മീ യാത്രക്ക് ആംബുലന്‍സ് ഡ്രൈവര്‍ ഈടാക്കിയത് 40,000 രൂപ

നോയിഡ- ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 12 കി.മീ യാത്രക്ക് ഒരു ആംബുലന്‍സ് ഡ്രൈവര്‍ ഈടാക്കിയത് 40,000 രൂപ.
ഒരു കുടുംബത്തില്‍നിന്ന് ഇത്രയും രൂപ ഈടാക്കിയതിനുള്ള തെളിവായി സ്‌ക്രീന്‍ ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് ഇടപെട്ടു. ഓണ്‍ലൈനായി 40,000 നല്‍കിയതിനു പുറമെ 2000 രൂപ വേറയും ഡ്രൈവര്‍ വാങ്ങിയിരുന്നു.
ഡ്രൈവറെ കണ്ടെത്തി അധികം പണം തിരികെ നല്‍കിച്ചതായും ആംബുലന്‍സ് പിടിച്ചെടുത്തതായും നോയിഡ് ട്രാഫിക് പോലീസ് അറിയിച്ചു.

Latest News