വിവാഹം അമ്മായിയമ്മ കുളമാക്കിയെന്ന് മണവാട്ടി; കാരണം വലിയ വിശേഷം

ഗര്‍ഭിണിയാണെന്ന വിശേഷം അറിയിക്കാന്‍ അമ്മ തെരഞ്ഞെടുത്തത് മകന്റെ  വിവാഹ വേദി. കോവിഡ് കാരണം അല്ലെങ്കില്‍ തന്നെ കുടുംബക്കാരെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ വിവാഹ ചടങ്ങ് അമ്മായിയമ്മ കുളമാക്കിയെന്ന മണവാട്ടിയുടെ പരാതി സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു.


റെഡിറ്റിലാണ് യുവതി വിവാഹ ചടങ്ങിലെ അനുഭവം പങ്കുവെച്ചത്. നവദമ്പതികളും കുഞ്ഞിനെ പ്രതീക്ഷിക്കുകയാണെന്ന കാര്യം നവവധു പ്രഖ്യാപിക്കാനിരിക്കയായിരുന്നു. അതിനു മുമ്പാണ് അമ്മായിമ്മ സ്വന്തം വിശേഷം മൈക്കിലൂടെ പങ്കുവെച്ചത്.
പ്രസംഗം നടത്തി അമ്മായിയമ്മ സവിശേഷ ദിനം കുളമാക്കിയെന്നാണ് മരുമകളുടെ ആക്ഷേപം.


വളരെ അടുത്ത ബന്ധുക്കളേയും സുഹൃത്തുകളേയും മാത്രം ക്ഷണിച്ച് ലളിതമായ റിസപ്ഷനാണ് ഒരുക്കിയിരുന്നതെന്ന് 24 കാരി വധു കുറിച്ചു. സാധാരണ നല്‍കാറുള്ളതുപോലെ ആശംസ നേരാനുള്ള അവസരം ഒഴിക്കായിരുന്നില്ല. വധുവിന്റെ പിതാവും വരന്റെ സഹോദരനും സംസാരിക്കണമെന്നായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. തലേന്നാളാണ് തനിക്കൊരു അവസരം വേണമെന്ന് വരന്റെ അമ്മ ആവശ്യപ്പെട്ടത്. തങ്ങളെ കുറിച്ച് നല്ല വാക്കുകള്‍ പറയാനായിരിക്കുമെന്നാണ് നവദമ്പതികള്‍ കരുതിയിരുന്നത്. പക്ഷേ മൈക്കെടുത്ത അവര്‍ സ്വന്തം വിശേഷമാണ് പങ്കുവെച്ചത്. അധികം പ്രായമായിട്ടില്ലാത്ത സുന്ദരിയായ അവരായി ചടങ്ങിന്റെ ആകര്‍ഷണമെന്നും യുവതിയുടെ കുറിപ്പില്‍ പറയുന്നു.


ഇപ്പോള്‍ വിവാഹിതരാകുകയാണെങ്കിലും തങ്ങളും കുഞ്ഞിനെ പ്രതീക്ഷിക്കുകയാണെന്ന കാര്യം നവവധു പ്രഖ്യാപിക്കാനിരിക്കയായിരുന്നു. വിവാഹത്തിനുശേഷം കുറേ ദിവസം അമ്മായിയമ്മയോട് മിണ്ടിയില്ലെന്നും യുവതി പറയുന്നു. വിവാഹ വേദിയില്‍ നടന്നതിനെ ചൊല്ലി പങ്കെടുത്ത കുടുംബാംഗങ്ങള്‍ ചേരിതിരഞ്ഞതു പോലെ പോസ്റ്റ് വായിച്ച സമൂഹ മാധ്യ മ ഉപയോക്താക്കളും രണ്ടു തട്ടിലാണ്.

 

Latest News