Sorry, you need to enable JavaScript to visit this website.

പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമോ? മകള്‍ വീണയുടെ മറുപടി

കോഴിക്കോട്- എല്‍ഡിഎഫ് വിജയിച്ച് അധികാരം നിലനിര്‍ത്തിയാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണോ എന്നത് പാര്‍ട്ടിയും എല്‍ഡിഎഫുമാണ് തീരുമാനിക്കുകയെന്ന് മകള്‍ വീണ.
ഇടതുപക്ഷ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും നല്ല ഭൂരിപക്ഷത്തോടെ എല്ലാവരും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എക്‌സിറ്റ് പോള്‍ ഫലം ഇന്നലെ കണ്ടതാണ്. എല്ലാവരും അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാവര്‍ക്കും നല്ല വിജയം പ്രതീക്ഷിക്കുന്നു. അച്ഛന്‍ മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണ്. ജയിച്ചു കഴിഞ്ഞാല്‍ എല്‍ഡിഎഫൊക്കെ കൂടി തീരുമാനിക്കേണ്ട കാര്യമാണ് അതൊക്കെ. ആര് എന്താവും എന്നൊക്കെയുള്ളത് അതിന് മുന്നേ പറയാന്‍ പാടില്ലല്ലോ. വളരെ നല്ല ഭരണമാണ് പിണറായി വിജയന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവെച്ചതെന്നും ചോദ്യത്തിന് മറുപടിയായി വീണ പറഞ്ഞു.

അച്ഛനെ എതിര്‍ത്തവര്‍ക്കുപോലും ഇപ്പോള്‍ അച്ഛന്റെ അഡ്മിനിസ്‌ട്രേഷന്‍ സ്‌റ്റൈല്‍ കാണാന്‍ പറ്റുന്നുണ്ട്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ എല്ലാവരും പ്രശംസിക്കുന്നത് അവര്‍ക്ക് അതിനുള്ള അവസരം ലഭിച്ചത് കൊണ്ടാണ്. അതിന് മുമ്പ് മാധ്യമങ്ങളില്‍ വരുന്ന കാര്യം വിശ്വസിച്ച് അഭിപ്രായ രൂപീകരണം നടത്തുന്ന രീതിയായിരുന്നു. ഇപ്പോ എല്ലാവര്‍ക്കും നേരിട്ട് മനസ്സിലാകുന്നുണ്ടെന്നും വീണ പറഞ്ഞു.

 

Latest News