Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളം ആരു ഭരിക്കും; എക്‌സിറ്റ് പോൾ നൽകുന്നത് വ്യത്യസ്ത ഫലസൂചനകൾ 

കോഴിക്കോട്- കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ സംബന്ധിച്ച് ചർച്ചകൾ സജീവം. മൂന്നു ചാനലുകളുടെ സർവേ സമ്മാനിക്കുന്നത് വ്യത്യസ്ത ഫല സൂചനകളായതാണ് ചർച്ചകളുടെ കാതൽ. കേരളത്തിൽ പ്രധാനമായും ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ചാനലുകളാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഏഷ്യാനെറ്റ് കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവചനങ്ങളാണ് നടത്തിയത്. കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില പ്രവചനങ്ങൾ മാതൃഭൂമിയും പുറത്തുവിട്ടു. ഈ ജില്ലകൾക്ക് പുറമെ, പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രവചനങ്ങളാണ് മനോരമ പുറത്തുവിട്ടത്. എന്നാൽ ഓരോ ചാനലുകളുടെയും എക്‌സിറ്റ് പോൾ ഫലങ്ങളിൽ കാര്യമായ വ്യത്യാസമുണ്ട്. 
മഞ്ചേശ്വരം മണ്ഡലത്തിൽ ഏഷ്യാനെറ്റും മാതൃഭൂമിയും യു.ഡി.എഫിന് വിജയം പ്രഖ്യാപിക്കുമ്പോൾ മനോരമ ബി.ജെ.പി വിജയിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഉദുമയിൽ ഏഷ്യാനെറ്റും മാതൃഭൂമിയും വിജയം സമ്മാനിക്കുന്നത് എൽ.ഡി.എഫിന്. മനോരമയുടെ വിജയം യു.ഡി.എഫിനും. 
കൂത്തുപറമ്പിൽ യു.ഡി.എഫ് വിജയിക്കുമെന്ന് ഏഷ്യാനെറ്റ് പറയുമ്പോൾ മറ്റു രണ്ടു ചാനലുകളും വിജയം പ്രവചിക്കുന്നത് എൽ.ഡി.എഫിനാണ്. കണ്ണൂരിലും പേരാവൂരിലും ഏഷ്യാനെറ്റും മാതൃഭൂമിയും ഇടതുമുന്നണിക്കും മനോരമ യു.ഡി.എഫിനും. മാനന്തവാടി, കൽപ്പറ്റ മണ്ഡലങ്ങളിൽ ഏഷ്യാനെറ്റും മാതൃഭൂമിയും വിജയം പ്രതീക്ഷിക്കുന്നത് ഇടതുമുന്നണിക്കാണ്. രണ്ടിടത്തും മനോരമയുടെ വിജയം യു.ഡി.എഫിനും. ബത്തേരിയിൽ മാതൃഭൂമി എൽ.ഡി.എഫിന് വിജയം പ്രവചിക്കുന്നു. എന്നാൽ മനോരമയും ഏഷ്യാനെറ്റും വിജയം സമ്മാനിക്കുന്നത് യു.ഡി.എഫിനാണ്. 
കോഴിക്കോട് ജില്ലയിൽ എത്തുമ്പോൾ വടകയിൽ ഏഷ്യാനെറ്റും മാതൃഭൂമിയും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ രമ തോൽക്കുമെന്ന് പറയുന്നു. മനോരമയുടെ പ്രവചനം യു.ഡി.എഫിനും. കോഴിക്കോട് സൗത്ത്, കുറ്റിയാടി മണ്ഡലങ്ങളിൽ ഏഷ്യാനെറ്റും മനോരമയും യു.ഡി.എഫ് വിജയിക്കുമെന്നാണ് പ്രവചിച്ചത്. രണ്ടിടത്തും മാതൃഭൂമി പ്രവചനം ഇടതുമുന്നണിക്ക് അനുകൂലം. കൊടുവള്ളിയിൽ മനോരമയും ഏഷ്യാനെറ്റും യു.ഡി.എഫിന്. മാതൃഭൂമി എൽ.ഡി.എഫിനും. കോഴിക്കോട് ജില്ലയിൽ ഒരു സീറ്റ് പോലും മാതൃഭൂമി യു.ഡി.എഫിന് നൽകുന്നില്ല. കുന്ദമംഗലത്ത് മാത്രമാണ് കടുത്ത മത്സരമെന്നാണ് പ്രവചനം. 
ബാലുശേരിയിൽ ഏഷ്യാനെറ്റ് എൽ.ഡി.എഫ്. മനോരമ യു.ഡി.എഫ്. ബേപ്പൂരിൽ ഏഷ്യാനെറ്റ് എൽ.ഡി.എഫ്. മനോരമ യു.ഡി.എഫ്. തിരുവമ്പാടി ഏഷ്യാനെറ്റ്-എൽ.ഡി.എഫ്, മനോരമ യു.ഡി.എഫ്. കുന്ദമംഗലത്തും ഏഷ്യാനെറ്റ് എൽ.ഡി.എഫിനും മനോരമ യു.ഡി.എഫിനും വിജയം പ്രവചിക്കുന്നു. 
മലപ്പുറം ജില്ലയിലെ ഏഷ്യാനെറ്റ് ഫലം പുറത്തുവന്നിട്ടില്ല. ഇവിടെ പെരിന്തൽമണ്ണ, വള്ളിക്കുന്ന്, തിരൂർ, തവനൂർ, പൊന്നാനി  മണ്ഡലങ്ങളിൽ ഇടതുമുന്നണി വിജയിക്കുമെന്ന് മാതൃഭൂമി സർവേ. എന്നാൽ പൊന്നാനി,തിരൂര‍്‍ ഒഴികെ ഒരു മണ്ഡലത്തിലും എൽ.ഡി.എഫ് ജയിക്കില്ലെന്നാണ് മനോരമയുടെ സർവേ ഫലം. തവനൂരിൽ നേരിയ വോട്ടിന് കെ.ടി ജലീൽ തോൽക്കുമെന്നാണ് പ്രവചനം.
 

Latest News