Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗൂഗിൾ ഡൊമൈൻ സ്വന്തമാക്കി, വെറും 200 രൂപക്ക് 

നിക്കോളാസ് കുറോന

അർജന്റീനയിൽ ഗൂഗിളിന്റെ ഡൊമൈൻ നെയിം 270 പെസോക്ക് (ഏകദേശം 200 ഇന്ത്യൻ രൂപ) സ്വന്തമാക്കി 30 കാരൻ വാർത്ത സൃഷ്ടിച്ചു.
ഗൂഗിൾ ഡോട് കോം എആർ എന്ന ഡൊമൈൻ വെബ് ഡിസൈനർ നിക്കോളാസ് കുറോനയാണ് നിസ്സാര തുകയ്ക്ക് വാങ്ങിയത്. തുടർന്ന് ഗൂഗിളിലേക്ക് വരുന്ന സെർച്ച് മുഴുവൻ സ്വന്തം സൈറ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു. കമ്പനിയുടെ സേവനങ്ങൾ സ്തംഭിച്ചത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഡൊമൈൻ കാലാവധി തീർന്നുവെന്ന് മനസ്സിലാക്കി തുക നൽകി സ്വന്തമാക്കിയത്.
ഏതായാലും അധികം വൈകാതെ ഡൊമൈൻ നിയന്ത്രണം ഗൂഗിളിൽ തന്നെ എത്തി. കുറച്ചുനേരം ആരോ ഏറ്റെടുത്തുവെന്നും വേഗത്തിൽ തിരിച്ചുപിടിച്ചതായും ഗൂഗിൾ അറിയിച്ചു. 
അർജന്റീനയിലെ ഡൊമൈൻ രജിസ്ട്രിയെ നേരിട്ട് സമീപിച്ച് വാങ്ങുകയായിരുന്നുവെന്നും തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും ബ്യൂണസ് അയേഴ്‌സ് സ്വദേശിയായ നിക്കൊളാസ് പറഞ്ഞു. 

Latest News