ആര്‍ ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയില്‍

കൊട്ടാരക്കര- കേരള കോണ്‍ഗ്രസ് ബി സ്ഥാപകനേതാവും മുന്‍മന്ത്രിയും സംസ്ഥാന മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയില്‍. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ അനുഭവപ്പെട്ട ശ്വാസതടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് അദ്ദേഹത്തിന് വീണ്ടും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. മകനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ബാലകൃഷ്ണപിള്ളയെ നേരത്തെ ആശുപത്രിയിലാകുന്നത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗണേഷ് കുമാര്‍ ക്വാറന്റീനിലായതോടെ 87കാരനായ ബാലകൃഷ്ണ പിള്ള പ്രചാരണത്തിനായി രംഗത്തിറങ്ങിയത് ജനശ്രദ്ധ നേടിയിരുന്നു

Latest News