ഫ്രീ എന്ന വാക്കിന്റെ അര്‍ഥം ഓര്‍മിപ്പിച്ച് രാഹുല്‍ ഗാന്ധി, എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കണം

ന്യൂദല്‍ഹി- എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിഘണ്ടുവിലെ 'ഫ്രീ' എന്ന വാക്കിന്റെ അര്‍ത്ഥവും ഉപയോഗവും ഉള്‍പ്പെടുത്തിയാണ് രാഹുലിന്റെ ട്വീറ്റ്.
എല്ലാ പൗരന്മാര്‍ക്കും സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പാര്‍ട്ടിയും ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. കേന്ദ്രത്തിന്റെ പുതിയ വാക്‌സിനേഷന്‍ നയം വിവേചനപരമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
 #vaccine എന്ന ഹാഷ്ടാഗോടെയാണ് രാഹുലിന്റെ ട്വീറ്റ്.

 

Latest News