VIDEO ഹറമില്‍ വിശ്വാസിയുടെ ശിരസ്സ് പ്രാവ് ഇരിപ്പിടമാക്കിയത് കൗതുകമായി

മക്ക - വിശുദ്ധ ഹറമില്‍ സംഘടിത നമസ്‌കാരത്തില്‍ മുഴുകിയ വിശ്വാസിയുടെ ശിരസ്സില്‍ പ്രാവ് ഇരിപ്പിടം കണ്ടെത്തിയത് കൗതുകമായി. നിന്ന് നമസ്‌കരിക്കുന്നതിനിടെ സൗദി പൗരന്റെ ശിരസ്സില്‍ ഇരുന്ന പ്രാവ് ഇദ്ദേഹം റുകൂഇലേക്കും പിന്നീട് സുജൂദിലേക്കും പോയപ്പോഴും അവിടെ നിന്ന് നീങ്ങാനും മാറാനും കൂട്ടാക്കിയില്ല. സൗദി പൗരന്‍ സുജൂദിലേക്ക് പോയപ്പോള്‍ ഏറെ പണിപ്പെട്ടാണ് പ്രാവ് ശിരസ്സില്‍ പിടിച്ചുനിന്നത്. തന്റെ ശിരസ്സില്‍ ശാന്തത കണ്ടെത്തിയ പ്രാവിനെ ആട്ടിയകറ്റാന്‍ സൗദി പൗരന്‍ തുനിഞ്ഞതുമില്ല. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

Tags

Latest News