Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡി രാജിവെക്കണമെന്ന ഹാഷ്ടാഗ് തടയാന്‍ ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്ബുക്കില്‍ ട്രെന്‍ഡായി മാറിയ #ResignModi  എന്ന ഹാഷ് ടാഗ് നീക്കം ചെയ്യാന്‍ ഫെയ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഈ ഹാഷ് ടാഗും കൂടെയുള്ള പോസ്റ്റുകളും ഏതാനും മണിക്കൂറുകള്‍ നേരത്തേക്ക് ഫെയ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. ഇത് അബദ്ധം പിണഞ്ഞതാണെന്നാണ് ഫെയ്‌സ്ബുക്ക് പ്രതികരിച്ചത്. എന്നാല്‍ പൊതുജനങ്ങളുടെ വിമര്‍ശനം തടയാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇതു തടയപ്പെട്ടതെന്ന് യുഎസ് പത്രമായ വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ റിപോര്‍ട്ട് തെറ്റിദ്ധാരണ പരത്തുന്നതും ദുരുദ്ദേശപരമാണെന്നും കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം ഫെയ്ബുക്കിനു നല്‍കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

വോള്‍ സ്ട്രീറ്റ് ജേണലിനെതിരെയും സര്‍ക്കാര്‍ ശക്തമായാണ് പ്രതികരിച്ചത്. മാര്‍ച്ച് അഞ്ചിന് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയെ കുറിച്ചും ഐടി മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ ജീവനക്കാരെ ജയിലിലടക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു എന്ന റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കെട്ടിച്ചമച്ച വ്യാജ വാര്‍ത്തയായിരുന്നു ഇതെന്നും ഈ സാഹചര്യത്തില്‍ അറിയേണ്ടതാണെന്നും മന്ത്രാലയം പറഞ്ഞു.

Latest News