എക്കാലത്തെയും മാന്യനും ശക്തനുമായി എതിരാളിയായിരുന്നു വി.വി പ്രകാശ്-കെ.ടി ജലീൽ

കുറ്റിപ്പുറം- തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തന്റെ എക്കാലത്തെയും മാന്യനും ശക്തനും സൗമ്യനുമായി എതിരാളിയായിരുന്നു വി.വി പ്രകാശെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. വി.വി പ്രകാശിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെന്നും ജലീൽ പറഞ്ഞു. സൗമ്യതയുടെയും മാന്യതയുടെയും ആൾരൂപമായിരുന്ന പൊതുപ്രവർത്തകൻ എന്ന വിശേഷണത്തിന് എല്ലാംകൊണ്ടും അർഹനായിരുന്നു വി.വി പ്രകാശ്. പകിട്ടും പത്രാസുമില്ലാതിരുന്നിട്ടും മലപ്പുറം ജില്ലയിലെ കോൺഗ്രസ് പാർട്ടിയിൽ ആത്മാർത്ഥതയുള്ള ഒരുപാട് അനുയായികളെ ഉണ്ടാക്കിയെടുക്കാൻ കഴിയുമാറ് ആകർഷണീയമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.  ജേഷ്ഠ തുല്യമായ സ്‌നേഹാദരങ്ങളോടെയാണ് ഞാനെന്നും പ്രകാശിനെ കണ്ടിട്ടുള്ളത്. മണ്ഡല പുനക്രമീകരണത്തിന് ശേഷം നടന്ന പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പിൽ (2011) തവനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എനിക്കെതിരെ മൽസരിച്ചത് വി.വി പ്രകാശായിരുന്നു. എക്കാലത്തെയും ശക്തനും സൗമ്യനും മാന്യനുമായ എന്റെ എതിർ സ്ഥാനാർത്ഥി ആരെന്ന് ചോദിച്ചാൽ വി.വി പ്രകാശ് എന്ന ഒറ്റ ഉത്തരമേ അതിനുള്ളൂവെന്നും ജലീൽ പറഞ്ഞു.
 

Latest News