Sorry, you need to enable JavaScript to visit this website.

എന്താണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍; സിലിണ്ടറുമായുള്ള വ്യത്യാസം

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം കനത്ത ആഘാതം ഏല്‍പിച്ചു കൊണ്ടിരിക്കെ, ഓക്‌സിജന്‍ സിലിണ്ടറുകളോടൊപ്പം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കും ആവശ്യം വര്‍ധിച്ചു.
ചുറ്റുമുള്ള വായുവില്‍നിന്ന് ഓക്‌സിജന്‍ ശേഖരിക്കുന്ന മെഡിക്കല്‍ ഉപകരണമാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍.
ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഏറ്റവും ലളിതമായ ബദലാണെങ്കിലും മിനിറ്റില്‍ 5-10 ലിറ്റര്‍ ഓക്‌സിജന്‍ മാത്രമേ ഇതിനു നല്‍കാന്‍ കഴിയൂ എന്ന പോരായ്മയുണ്ട്. എന്നാല്‍ അതീവ ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഇത് ധാരാളം മതി.
കൊണ്ടുനടക്കാവുന്ന ഈ ഉപകരണത്തിന് വൈദ്യുതി മാത്രം മതി. പ്രത്യേക താപനിലയോ മറ്റൊന്നും ആവശ്യമില്ല.
വില കൂടുതലാണെങ്കിലും ഒരിക്കല്‍ മുതല്‍മുടക്കിയാല്‍ ദീര്‍ഘകാലത്തേക്കു മതി. ഐ.സി.യു രോഗികള്‍ക്ക് ഓക്‌സജിന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നിര്‍ദേശിക്കാറില്ല.
ഇന്ത്യ നേരിടുന്ന ഗുരുതരാവസ്ഥ കണക്കിലെടുത്ത് വിദേശത്തുനിന്ന് സന്നദ്ധസംഘടനകളും മറ്റും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇപ്പോള്‍ എത്തിക്കുന്നുണ്ട്.


VIDEO താടിയും മുടിയും നീണ്ടുപോയി, ആശുപത്രിയില്‍ എത്തിയപ്പോള്‍ മോഷ്ടാവാക്കിയെന്ന് യുവാവ്;പോലീസെത്തി മാപ്പ് പറയിച്ചു

പ്രവാചകന്റെ പള്ളിയില്‍ വനിതാ സേന; ഇവര്‍ക്കിത് ജോലി മാത്രമല്ല, ബഹുമതിയും

 

Latest News