മുന്‍പ്രവാസിയുടെ മൃതദേഹം കണ്ടെത്തി;ട്രെയിന്‍ വരുന്നത് കണ്ട് നദിയില്‍ ചാടിയതെന്ന് സുഹൃത്തുക്കള്‍

മംഗളൂരു- നേത്രാവതി പാലത്തില്‍വെച്ച് അപ്രത്യക്ഷനായ മുന്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. ഉള്ളാളബയില്‍ സ്വദേശി നിതിന്റെ (32) മൃതദേഹമാണ് നേത്രാവതി തീരത്ത് ആദം കുദ്രുവിനു സമീപം കണ്ടെത്തിയത്.
ഏപ്രില്‍ 26നാണ് നിതിനെ കാണാതായത്. സഹോദരന്‍ നല്‍കിയ പരാതിയില്‍ ഉള്ളാള്‍ പോലീസ് കേസ് ഫയല്‍ ചെയ്തിരുന്നു.
ഏപ്രില്‍ 26-ന് സുഹൃത്തുക്കളോടൊപ്പം ബ്രഹ്മകലോത്സവ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് നിതിനെ കാണാതായിരുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് നിതിന്റെ രണ്ട് സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. റെയില്‍ പാളത്തിലൂടെ നടക്കുമ്പോള്‍ ട്രെയിന്‍ വരുന്നതു കണ്ട് ഭയന്ന നിതിന്‍ നദിയിലേക്ക് ചാടിയെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
കൊറോണ ലോക്ക്ഡൗണ്‍ സമയത്ത് ഗള്‍ഫില്‍നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ നിതിന്‍ വെല്‍ഡറായി ജോലി നോക്കുകയായിരുന്നു.

 

Latest News