Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍  എംബസി ഉദ്യോഗസ്ഥര്‍ മിഠായിയും തൊപ്പിയും മോഷ്ടിച്ചു 

സോള്‍-പാക്കിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ദക്ഷിണ കൊറിയയില്‍ മോഷണം നടത്തിയതായി പരാതി. ദക്ഷിണ കൊറിയയിലെ പാക് എംബസിയിലെ ഉദ്യോഗസ്ഥരാണ് യോംഗ്‌സാന്‍ ഡിസ്ട്രിക്റ്റിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നും മോഷണം നടത്തിയത്. ചോക്ലേറ്റുകളും തൊപ്പിയുമാണ് ഇവര്‍ മോഷ്ടിച്ചത്. ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ നയതന്ത്ര ഉദ്യോഗസ്ഥരാണെന്ന് പോലീസിന് വ്യക്തമായത്. രണ്ട് വ്യത്യസ്ത ദിവസങ്ങളിലായാണ് ഇവര്‍ സ്ഥാപനത്തില്‍ മോഷണം നടത്തിയത്. ജനുവരി 10 ന് 1900 വോണ്‍ (1.70 ഡോളര്‍) വിലമതിക്കുന്ന ചോക്ലേറ്റുകളാണ് ഒരു ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 23 ന് 11000 വോണ്‍ (10 ഡോളര്‍) വിലമതിക്കുന്ന തൊപ്പി മറ്റൊരു ഉദ്യോഗസ്ഥനും മോഷ്ടിച്ചു. തൊപ്പി മോഷണം പോയതോടൊയാണ് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാക് എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ മോഷണം നടത്തിയതായി തെളിയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്.

Latest News