ഗർഭിണിയായ യുവ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു 

തലശ്ശേരി- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 25 കാരിയായ വനിതാ ഡോക്ടർ മരിച്ചു. തലശ്ശേരി പാലിശ്ശേരി നബാംസ് വീട്ടിൽ ഡോ. സി.സി. മഹ ബഷീറാണ് മരിച്ചത്. അഞ്ചുമാസം ഗർഭിണിയായിരുന്ന മഹ മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം. രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു മഹ ബഷീർ. മംഗളൂരു തൊക്കോട്ട് ദേർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എം.ഡിക്ക് പഠിക്കുകയായിരുന്ന മഹ. ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.  കാസർകോട് മേൽപ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയാണ്. പാലിശ്ശേരിയിലെ സി.സി. അബ്ദുൾ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ്.
സഹോദരങ്ങൾ: മാസിൻ ബഷീർ, മിസ്‌നാൻ ബഷീർ, മിലാസ് ബഷീർ. മൃതദേഹം തലശ്ശേരിയിൽ എത്തിച്ച് സ്‌റ്റേഡിയം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
 

Latest News