Sorry, you need to enable JavaScript to visit this website.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 13 പേർക്ക് കോവിഡ്; ആർക്കും ലക്ഷണമില്ല

തൃശൂർ- വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനടക്കമുള്ളവര്‍ക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. ഇവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ജയിലില്‍ നടന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. യാതൊരു വിധ രോഗലക്ഷണങ്ങളുമില്ലാത്തവരാണ് ഇവരെല്ലാം. കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.
എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.

Latest News