തൃശൂര്‍ - കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് കേരള പോലീസ് പുറത്തിറക്കിയ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വന്‍ഹിറ്റ്.
മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം, കേരള പോലീസ് എപ്പോഴും നിങ്ങളോടൊപ്പം എന്ന ടാഗ് ലൈനോടയാണ് ഒരു മിനുറ്റ് 28 സെ്ക്കന്റ് ദൈര്‍ഘ്യമുള്ള ഡാന്‍സ് വീഡിയോ കോവിഡ് ബോധവത്കരണം നടത്തുന്നത്.
കോവിഡ് സമയത്ത് മാസ്‌കണിയണമെന്നും തട്ടാതെയും മുട്ടാതെയും നോക്കി അകലം പാലിച്ചു നില്‍ക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും ഡാന്‍സ് വീഡിയോവിലൂടെ പറയുന്നു. യൂണിഫോമണിഞ്ഞ പോലീസുകാരാണ് പാട്ടുംപാടി ആടിത്തിമര്‍ക്കുന്നത്. വനിതാ പോലീസുകാരും കൂട്ടത്തിലുണ്ട്.
രാത്രിയുടെ ഭംഗിയില്‍ പോലീസ് ജീപ്പിന്റെ ബീക്കണെല്ലാം ഓണ്‍ ചെയ്ത് വെളിച്ചത്തില്‍ കുളിച്ചാണ് ഡാന്‍സ് മു്‌ന്നേറുന്നത്. വാക്‌സിനേഷനെടുക്കണമെന്നോര്‍മ്മിപ്പിച്ച് ശുഭപ്രതീക്ഷയോടെയാണ് വീഡിയോ അവസാനിക്കുന്നത്.
സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.പ്രമോദ് കുമാറാണ് ഇതിന്റെ സംവിധാനം. ആദിത്യ എസ് നായര്‍, രജീഷ്‌ലാല്‍ വംശ എന്നിവരുടെ വരികള്‍ ആലപിച്ചിരിക്കുന്നത് നഹൂം അബ്രഹാം, നിള ജോസഫ് എന്നിവരാണ്.
പ്രണവ് പ്രാണ്‍, പാര്‍വതി പ്രാണ്‍ എന്നിവരാണ് കോറിയോഗ്രഫി ചെയ്തിരിക്കുന്നത്.
പോലീസുകാരായ ജിനു തോമസ്, ഐശ്വര്യ സാബു, ക്രിസ്റ്റി ജേക്കബ്, ഇന്‍ഡിയ നെല്‍സണ്‍, വി.ജെ.ജയകൃഷ്ണന്‍, റോസ്‌മേരി സാജന്‍, കെ.ഷൈന്‍ റോസ്, എസ്.അഖില്‍ജിത്ത്, ആര്‍.എസ്.പ്രദീപ് കുമാര്‍ എന്നിവരാണ് പ്രൊഫഷണല്‍ ഡാന്‍സര്‍മാരെ വെല്ലുംവിധം പാട്ടിനൊത്ത് ചുവടു വെച്ചിരിക്കുന്നത്.
ഹേമന്ത് ആര്‍ നായര്‍, ഷിഫിന്‍ സി രാജ്, സി.പി. രാജീവ് എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗും മിക്‌സിംഗും ഹേമന്ത് ആര്‍ നായര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.