Sorry, you need to enable JavaScript to visit this website.

ദല്‍ഹി സര്‍ക്കാര്‍ ഇനി ലഫ്റ്റനന്റ് ഗവര്‍ണര്‍; ജനാധിപത്യ സര്‍ക്കാര്‍ നോക്കുകുത്തി

ന്യൂദല്‍ഹി- ദല്‍ഹി ഭരണത്തിന്റെ പരമാധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ഗവണ്‍മെന്റ് ഓഫ് നാഷനല്‍ കാപിറ്റല്‍ ടെറിറ്ററി ഓഫ് ദല്‍ഹി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. ഈ നിയമ പ്രകാരം ദല്‍ഹി സര്‍ക്കാര്‍ എന്നാല്‍ ഇനി ഇനി ലഫ്. ഗവര്‍ണര്‍ക്കായിരിക്കും. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിന് ഏതൊരു ഭരണപരമായ തീരുമാനമെടുക്കാനും ലഫ്. ഗവര്‍ണറുടെ അഭിപ്രായം തേടേണ്ടി വരും. 

ദല്‍ഹിയിലെ തെരഞ്ഞെടുത്ത സര്‍ക്കാരിനെ നോക്കുകുത്തിയാക്കുന്ന പുതിയ നിയമം മാര്‍ച്ച് 22നാണ് ലോക്‌സഭ പാസാക്കിയത്. 24ന് രാജ്യസഭയും പാസാക്കി. ഈ നിയമത്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ രംഗത്ത് വന്നിരുന്നു.
 

Latest News