തിരുവനന്തപുരം- ഒരു കോടി കോവിഡ് വാക്‌സിൻ വാങ്ങാൻ കേരളം തീരുമാനിച്ചു. അടുത്ത മാസം പത്തു ലക്ഷം കോവിഡ് വാക്‌സിൻ വാങ്ങും. വാക്‌സിൻ വാങ്ങാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 70 ലക്ഷം കോവിഷീൽഡും 30 ലക്ഷം കോവാക്‌സിനുമാണ് വാങ്ങുക. അതേസമയം, സംസ്ഥാനത്തുടനീളം ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്നും തീരുമാനിച്ചു. പ്രാദേശിക ലോക്ഡൗൺ മതിയെന്നാണ് മന്ത്രിസഭ തീരുമാനം.






