ന്യൂദൽഹി- കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന വാക്‌സിനുകൾ 45 വയസിന് താഴെയുള്ളവർക്ക് നൽകരുതെന്ന് നിർദേശം. സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകുക സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രമായിരിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യുന്ന വാക്‌സിന് വേണ്ടി ആളുകൾ പണം ചെലവിടേണ്ടി വരും.
സ്വകാര്യ ആശുപത്രികൾ വഴിയാണ് വാക്‌സിൻ സ്വീകരിക്കേണ്ടത് എന്നതിനാൽ ഇതിനായി ആളുകൾ സ്വന്തം കൈയിൽനിന്നും പണം ചെലവഴിക്കേണ്ടി വന്നേക്കും. അതേസമയം, കേരളമടക്കമുള്ള സംസ്ഥാനങ്ങൾ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.






