Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിനാമി വിരുദ്ധ പോരാട്ടത്തിലൂടെ  പ്രതിവർഷം 40,000 കോടി ലാഭം

ദമാം- ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടത്തിലൂടെ പ്രതിവർഷം 30,000 കോടി റിയാൽ മുതൽ 40,000 കോടി റിയാൽ വരെ ദേശീയ സമ്പദ്‌വ്യവസ്ഥയിൽ തിരികെ എത്തിക്കാൻ സാധിക്കുമെന്ന് വാണിജ്യ മന്ത്രാലയ അണ്ടർ സെക്രട്ടറിയും ബിനാമി ബിസിനസ് നിയമ ലംഘകരുടെ പദവി ശരിയാക്കുന്നതിനുള്ള പൊതുമാപ്പ് സമിതി അധ്യക്ഷനുമായ എൻജിനീയർ ആയിദ് അൽഗുവൈനിം പറഞ്ഞു. അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ശിൽപശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യ വഞ്ചന, പണം വെളുപ്പിക്കൽ പോലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ ബിനാമി പ്രവണതയുണ്ടാക്കും. ബിനാമി ബിസിനസ് നടത്തുന്നവർ വാണിജ്യ മന്ത്രാലയം ഇപ്പോൾ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തണം. പൊതുമാപ്പ് പ്രയോജനപ്പെടുത്തി പദവി ശരിയാക്കാത്തവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും. 
പൊതുമാപ്പ് കാലാവധി ഓഗസ്റ്റ് 23 വരെ തുടരും. ഇതിനിടെ നിയമ ലംഘകർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി പദവി ശരിയാക്കി ആനുകൂല്യങ്ങൾ നേടാവുന്നതാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി പദവി ശരിയാക്കാൻ വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കുന്നവരെ മുൻകാല പ്രാബല്യത്തോടെ വരുമാന നികുതി അടക്കൽ അടക്കമുള്ള ശിക്ഷാ നടപടികളിൽനിന്ന് ഒഴിവാക്കും. 


പദവി ശരിയാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രചോദനം എന്നോണമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വാണിജ്യ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, വിദേശ മന്ത്രാലയം, ഗതാഗത മന്ത്രാലയം, പൊതുഗതാഗത അതോറിറ്റി, സകാത്ത്, നികുതി അതോറിറ്റി, സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റി, ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി, സെൻട്രൽ ബാങ്ക് എന്നിവ അടക്കമുള്ള വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും അതോറിറ്റികളും സഹകരിച്ചും പരസ്പര പങ്കാളിത്തത്തിലൂടെയും തൊഴിലുടമകളെയും വിദേശികളെയും പങ്കെടുപ്പിച്ച് വ്യത്യസ്ത ഭാഷകളിൽ ശിൽപശാലകളും മീറ്റിംഗുകളും സംഘടിപ്പിച്ച് പൊതുമാപ്പ് കാമ്പയിന്റെ ഭാഗമായി ലഭ്യമായ ചോയ്‌സുകളെ കുറിച്ച് വിശദീകരിച്ചു നൽകും. 
ബിനാമി ബിസിനസ് സ്ഥാപനങ്ങളുടെ പദവി ശരിയാക്കുന്നതോടെ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് നഷ്ടപ്പെടുന്ന ഭീമമായ തുക സൗദി സമ്പദ്‌വ്യവസ്ഥക്ക് അധികമൂല്യമായി മാറും. നീതിപൂർണമായ മത്സരത്തിന്റെ അഭാവം, പണം വെളുപ്പിക്കൽ, വാണിജ്യ വഞ്ചന പോലെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ബിനാമി ബിസിനസുകൾ കാരണമാകുന്നു. ഇപ്പോൾ പ്രഖ്യാപിച്ച പൊതുമാപ്പ് തങ്ങളുടെ ബിസിനസ് സ്ഥാപനങ്ങൾ നിയമ വിധേയമാക്കി മാറ്റുന്നതിന് സൗദി പൗരന്മാർക്കും വിദേശികൾക്കുമുള്ള അവസരമാണ്. 


പദവി ശരിയാക്കി നിയമ വിധേയമാക്കി മാറ്റുന്നതിലൂടെ സൗദി പൗരന്മാരും വിദേശികളും സൗദിവൽക്കരണം പാലിക്കാനും നികുതികളും സർക്കാർ ഫീസുകളും അടക്കാനും ബാധ്യസ്ഥരാകും. ഇത് സർക്കാർ ധനവിനിയോഗത്തെ അനുകൂലമായി സ്വാധീനിക്കുകയും സാമൂഹിക ക്ഷേമം ഉയർത്താൻ സഹായിക്കുകയും ചെയ്യും. നിയമ വിരുദ്ധ ബിസിനസ് സ്ഥാപനങ്ങളുടെ പദവി ശരിയാക്കി വിദേശ നിക്ഷേപത്തിന് അവസരമൊരുക്കൽ ആഗോള തലത്തിൽ പ്രാബല്യത്തിലുള്ള സമ്പ്രദായമാണ്. ബിസിനസ് സാഹചര്യം മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും. എന്നാൽ ബിനാമി ബിസിനസ് പ്രവണത സ്വദേശികൾക്കുള്ള തൊഴിലവസരങ്ങളും നിക്ഷേപ അവസരങ്ങളും പരിമിതപ്പെടുത്തുകയാണ് ചെയ്യുകയെന്നും എൻജിനീയർ ആയിദ് അൽഗുവൈനിം പറഞ്ഞു. 

Latest News