Sorry, you need to enable JavaScript to visit this website.

അധോലോക കുറ്റവാളി ഛോട്ടാ രാജന് കോവിഡ്,  ചികിത്സ ദല്‍ഹി എയിംസില്‍, രൂക്ഷവിമര്‍ശനം

ന്യൂദല്‍ഹി- അധോലോക കുറ്റവാളിയായ ഛോട്ടാരാജന് കോവിഡ് സ്ഥിരീകരിച്ചു. തിഹാര്‍ ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഛോട്ടാരാജനെ ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതായും ചികിത്സ തുടരുകയാണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. കൊലപാതകങ്ങളും പണംതട്ടലും ഉള്‍പ്പെടെ 70ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരേ മുംബൈയിലുള്ളത്. നേരത്തെ രാജ്യംവിട്ട ഛോട്ടാരാജനെ 2015ലാണ് ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടി തിരിച്ചെത്തിച്ചത്. 61കാരനായ ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്.  ഛോട്ടാരാജനെ എയിംസില്‍ പ്രവേശിപ്പിച്ചതിനെതിരെ ട്വിറ്ററില്‍ വിമര്‍ശനം ശക്തമാണ്. സാധാരണ ജനങ്ങള്‍ ഒരു ആശുപത്രി കിടക്കയ്ക്ക് വേണ്ടി ബുദ്ധിമുട്ടുമ്പോഴാണ് ഒരു കുറ്റവാളിക്ക് എയിംസില്‍ ചികിത്സ നല്‍കുന്നതെന്ന് പല ട്വീറ്റുകളും കുറ്റപ്പെടുത്തുന്നു.അധോലോക കുറ്റവാളി ഛോട്ടാ രാജന് കൊവിഡ്, ചികിത്സ ഡല്‍ഹി എയിംസില്‍: ട്വിറ്ററില്‍ രൂക്ഷവിമര്‍ശനം


 

Latest News