റിയാദ് - തലസ്ഥാന നഗരമായ റിയാദിന് നേരെ ഹുതികളുടെ മിസൈലാക്രമണം. ഹുതികള്‍ തൊടുത്തുവിട്ട മിസൈലിനെ ആകാശത്ത് വെച്ച് തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി വിദേശികളും സ്വദേശികളും സാക്ഷ്യപ്പെടുത്തി. റിയാദിന്‍റെ തെക്കു ഭാഗത്താണ് സംഭവം.
രണ്ടു മാസം മുമ്പ് റിയാദ് വിമാനതാവളത്തിന് നേരെ ഹൂത്തികൾ മിസൈലാക്രമണം നടത്തിയിരുന്നു. ഇത് വിമാനതാവളത്തിലെത്തുന്നതിന് തൊട്ടു മുമ്പ് സൗദി സൈന്യം നിർവീര്യമാക്കി. ഏതാനും സമയം മുമ്പ് നടന്ന മിസൈലാക്രമണത്തിന്റെ വിശദവിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
മലയാളം ന്യൂസ് അപ്‌ഡേറ്റകള്‍ക്ക്
ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം

റിയാദ് വിമാനതാവളത്തിന് നേരെ നേരത്തെയുണ്ടായ അക്രമണത്തിന്‍റെ കാഴ്ച്ച






