ജോലിക്കാരില്‍ ഒരാള്‍ക്ക് കോവിഡ്; എയർഇന്ത്യ വിമാനം കാലിയായി മടങ്ങി

ന്യൂദല്‍ഹി- ജോലിക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിഡ്നിയില്‍നിന്ന് എയർഇന്ത്യ വിമാനത്തില്‍  യാത്രക്കാരെ കയറ്റാന്‍ അനുവദിച്ചില്ല. ഓസ്ട്രേലിയന്‍ അധികൃതരുടെ കർശന നിലപാടിനെ തുടർന്ന് കാർഗോ മാത്രം കയറ്റി വിമാനം ഇന്ത്യയിലേക്ക് മടങ്ങി. പല രാജ്യങ്ങള്‍ക്കും പിന്നാലെ
ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഓസ്‌ട്രേലിയയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.  മേയ് 15 വരെ താല്‍ക്കാലികമായി ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കിയതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു. ഇന്ത്യയിലെ നിലവിലെ രൂക്ഷമായ കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് വിലക്ക്. ഇതോടെ ഉന്നതരടക്കമുള്ള ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയില്‍ കുടുങ്ങി. ഐപിഎല്‍ ടീമുകളിലുള്ള ക്രിക്കറ്റ് താരങ്ങളും ഇവരിലുള്‍പ്പെടും.


പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തു; പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി

  റമദാന്‍ സംഗമങ്ങളെ കുറിച്ച് ആശങ്ക; കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സൗദി അധികൃതർ

 

Latest News