ഫ്രാന്‍സ് ഓക്‌സിജന്‍ ജനറേറ്ററുകള്‍ അയക്കും

പാരീസ്-ഇന്ത്യയുടെ കോവിഡ് -19 പോരാട്ടത്തിന് പിന്തുണയുമായി ഫ്രാന്‍സ്. പ്രധാന ഉപകരണങ്ങളായ ഓക്‌സിജന്‍ ജനറേറ്ററുകള്‍, ലിക്വിഡ് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എന്നിവ ഈ ആഴ്ച അവസാനത്തോടെ വ്യോമ-കടല്‍ മാര്‍ഗം അയക്കും.
പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആരംഭിച്ച ഐക്യദാര്‍ഢ്യ ദൗത്യത്തിന് ഇന്ത്യയിലും യൂറോപ്യന്‍ യൂണിയനിലും ഉള്ള ഫ്രഞ്ച് കമ്പനികളുടെ പിന്തുണയുണ്ട്, അടിയന്തര ആവശ്യങ്ങളോട് പ്രതികരിക്കാനും ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ദീര്‍ഘകാല പ്രതിരോധം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ പറഞ്ഞു.

 

 

Latest News