Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വർണം കൊണ്ട് മാത്രമല്ല ചിരട്ട കൊണ്ടും; പരിസ്ഥതി മാസ്കുമായി കന്നഡ സ്വദേശി

പുത്തൂർ- കോവിഡ് കാലത്ത് നിർബന്ധമായ മാസ്കുകളില്‍ നടക്കുന്ന പലവിധ പരീക്ഷണങ്ങളുടെ കൂട്ടത്തില്‍ ചിരട്ടയും. പരിസ്ഥിതിക്ക് ചേർന്നതെന്ന് അവകാശപ്പെട്ട് കർണാടക സ്വദേശിയായ  ധനഞ്ജയ ആണ് ചിരട്ട കൊണ്ടുള്ള മനോഹരമായ മാസ്ക് അവതരിപ്പിച്ചിരിക്കുന്നത്.
പൊതുസ്ഥലത്ത് മാത്രമല്ല, വീട്ടില്‍ പോലും മാസ്ക് നിർബന്ധമാക്കേണ്ടി വരുമെന്ന റിപ്പോർട്ടുകള്‍ക്കിടെ ഉപയോഗിച്ച മാസ്കുകളുടെ കൂമ്പാരങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കാനിടയുള്ള നാശനഷ്ടങ്ങളെക്കുറിച്ചും വലിയ ആശങ്കകള്‍ ഉയരുന്നുണ്ട്.

ധരിക്കുന്ന വസ്ത്രങ്ങളുമായി പൊരുത്തപ്പെടുന്ന മാസ്കുകൾ, സ്വർണം കൊണ്ട് നിർമ്മിച്ചവ, ധരിക്കുന്നവരുടെ  തൃപ്തിപ്പെടുത്താൻ രൂപകൽപ്പന ചെയ്തവ എന്നിങ്ങനെ മാസ്കുകളില്‍ പരീക്ഷണങ്ങള്‍ അനവധിയാണ്.


അതിനിടയിലാണ്,  കരകൗശല പ്രതിഭ സ്വാഭാവികമായും ലഭ്യമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച പുതിയമാസ്ക് പുറത്തിറക്കിയത്.
പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച  ചിരട്ട മാസ്കുകൾ ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.

സുളളിയ താലൂക്കിലെ മർക്കഞ്ചയിൽ നിന്നുള്ള ധനഞ്ജയ വിദ്യാരശ്മി
സ്കൂളില്‍ ചിത്രകലാ അധ്യാപകനാണ്. ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ടാണ് ഇദ്ദേഹം തന്റെ ഭാവനക്ക് അനുസൃതമായ മാസ്ക് നിർമിച്ചത്.

വായു അകത്തേക്കും പുറത്തേക്കും നീങ്ങാൻ അനുവദിക്കുന്നതിനായി  ദ്വാരങ്ങളുണ്ടാക്കിയിട്ടുണ്ട്. ചിരട്ടെ ചെത്തി അതിന്‍റെ കനവും കുറച്ചു. കൊത്തുവിദ്യകള്‍ കൂടി ആയപ്പോള്‍ ചിരട്ട മാസ്ക് കാണാന്‍ മനോഹരമായി.
ചിരട്ടകള്‍ ഉപയോഗിച്ച്  വളകൾ, പെൻ സ്റ്റാൻഡ്, മൊബൈൽ സ്റ്റാൻഡ്, മെഴുകുതിരികൾക്കായുള്ള സ്റ്റാൻഡ്, മോതിരം തുടങ്ങി പലവിധ സാധനങ്ങള്‍ ധനഞ്ജയ നിർമിക്കാറുണ്ട്.

ചിരട്ടകള്‍ അവഗണിക്കേണ്ടതല്ലെന്നു അതു കൊണ്ട് അനവധി വസ്തുക്കള്‍ ഉണ്ടാക്കാമെന്നും ധനഞ്ജയ മർക്കഞ്ച പറയുന്നു.

Latest News